©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരിൽ ദമ്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചെറുപുഴ പ്രാപ്പൊയിലിൽ എയ്യന്‍കല്ലില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിനുള്ളിലാണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. എയ്യന്‍കല്ലിലെ സനോജ്, ഭാര്യ സനിത എന്നിവരാണ് മരിച്ചത്.

ഞായറാഴ്ച വൈകീട്ട് 3.30 ഓടെയാണ് ദുരന്തവാര്‍ത്ത നാട്ടുകാരറിഞ്ഞത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കാന്‍ പോയിരുന്ന ഇവരുടെ മക്കളിലൊരാള്‍ തിരിച്ചുവന്നപ്പോഴാണ് മാതാപിതാക്കളെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ടിപ്പര്‍ ലോറി ഡ്രൈവറായിരുന്നു സനോജ്. ഭാര്യ സനിത തൊഴിലുറപ്പ് ജോലിക്കും അടയ്ക്ക ഉരിക്കുന്ന ജോലിക്കുമൊക്കും പോകാറുണ്ടായിരുന്നു. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍, ജീവനൊടുക്കാന്‍ തക്ക കുടുംബപ്രശ്‌നങ്ങളൊന്നും ഇവര്‍ക്ക് ഉണ്ടായിരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

വിദ്യാര്‍ത്ഥികളായ റിദ്വൈത്, അദ്വൈത് എന്നിവര്‍ മക്കളാണ്. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് ചെറുപുഴ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇന്‍സ്‌പെക്ടര്‍ ടി പി ദിനേശ്, എസ്‌ഐ രൂപ മധുസൂദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്