മയ്യിൽ: ബേപ്പൂർ സുൽത്താൻ്റെ മജീദിനെയും, സുഹറയെയും, മണ്ടൻമുത്തപ്പയെയും, ഇമ്മിണി വല്യ ഒന്നിനെയുമൊക്കെ കുഞ്ഞുങ്ങൾക്കിണങ്ങും വിധം പരിചയപ്പെടുത്തി ഡ്രങ്ക് ഡിങ്കാഹോ. ബഷീറിൻ്റെ ഭാഷാശൈലിയും, ആഖ്യാനരീതികളുമെല്ലാം കുട്ടികൾ അടുത്തറിയുകയായിരുന്നു. തായംപൊയിൽ എ എൽ പി സ്കൂൾ സഫ്ദർ ഹാശ്മി ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന വായന മാസാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ബഷീർ അനുസ്മരണം ഡ്രങ്ക് ഡിങ്കാഹോ പി സൗമിനി ഉദ്ഘാടനം ചെയ്തു.
വായനശാലകളെ പ്രയോജനപ്പെടുത്തി ബഷീറിനെ പോലെ ഓരോരുത്തരും വലിയ ആളായി മാറട്ടെ എന്ന ആശംസ ഒറ്റ ശബ്ദത്തിൽ കുട്ടികൾ ഏറ്റെടുത്തു. പാട്ടും കഥകളുമായി കുട്ടികളെ ടീച്ചർ ബഷീറിൻ്റെ എഴുത്തിൻ്റെ ലോകത്തെത്തിച്ചു. ബഷീറിൻ്റെ കൃതികളുടെ പ്രദർശനവും പരിപാടിയുടെ ഭാഗമായി നടന്നു. വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും നടന്നു. കെ സോയ അധ്യക്ഷതവഹിച്ചു. കെ വി ഗീത, എൻ അജിത, വി പി സിന്ധു എന്നിവർ സംസാരിച്ചു.
Post a Comment