പാവനൂർമൊട്ട : പാവനൂർമൊട്ട ക്ഷീരോൽപ്പാദക സഹകരണ സംഘത്തിൻ്റെയും ക്ഷീര വികസന വകുപ്പിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ക്ഷീര കർഷക സമ്പർക്ക പരിപാടിയും വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീര കർഷകരുടെ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു.
ശുദ്ധവും ലാഭകരവുമായ പാൽ ഉൽപ്പാദനം എന്ന വിഷയത്തിൽ ക്ഷീര വികസന ഓഫീസർ ബാസിമ കെയും ക്ഷീരമേഖലയിലെ കേന്ദ്ര _ സംസ്ഥാന പദ്ധതികൾ എന്ന വിഷയത്തിൽ സംഘം പ്രസിഡണ്ട് ഉത്തമൻ വേലിക്കാത്തും ക്ലാസുകൾ നയിച്ചു. ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു.
Post a Comment