Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ലാസ്റ്റ് സല്യൂട്ട് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു

ലാസ്റ്റ് സല്യൂട്ട് ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തു

കണ്ണൂർ : രുദ്ര മീഡിയ ഹബ്ബിന്റെ ബാനറിൽ ബിജേഷ് മുണ്ടേരി സംവിധാനം ചെയ്യുന്ന 'ലാസ്റ്റ് സല്യൂട്ട്' എന്ന ഷോർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ഇന്ന് പ്രകാശനം ചെയ്തു. 

പ്രഭാഷകനും എഴുത്തുകാരനുമായ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ, നോവലിസ്റ്റും കൈരളി ബുക്സിന്റെ ചെയർമാനുമായ ഡോക്ടർ മുരളി മോഹൻ, കവിയും സാമൂഹ്യ പ്രവർത്തകനുമായ ഉണ്ണികൃഷ്ണൻ കീച്ചേരി എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെയാണ് ലാസ്റ്റ് സല്യൂട്ട് എന്ന ഷോർട് ഫിലിമിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പ്രകാശനം ചെയ്തത്.

പ്രകാശ് ഗോകുലത്തിന്റെ കഥയ്ക്ക് അമൽ കാനത്തൂർ തിരക്കഥഎഴുതി ഗോകുലം എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ഷോർട് ഫിലിമിൽ നിരവധി താരങ്ങൾ കഥാപത്രങ്ങളായി എത്തുന്നു. സുർജിത് നാലുകെട്ടിൽ,  നിവിൻ മനോജ്, കിരൺ ദാസ്, അനൂപ്, രാഹുൽ, ആകാശ്, സന്തോഷ് നേടിയങ്ങ എന്നിവർ അണിയറ പ്രവർത്തകരായി പ്രവർത്തിക്കുന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്