കണ്ണൂർ: തിരക്ക് കുറയ്ക്കാൻ ഷോർണ്ണൂരിൽ നിന്നും ആരംഭിച്ച 06031 ഷോർണ്ണൂർ- കണ്ണൂർ സ്പെഷൽ ട്രൈയിനിന് ചൊവ്വാഴ്ച വൈകീട്ട് കണ്ണൂരിൽ നോർത്ത് മലബാർ റെയിൽവേ പാസഞ്ചേർസ് കോ-ഓർഡിനേഷൻ കമ്മിറ്റി (എൻ.എം. ആർ.പി.സി.) നേതൃത്വത്തിൽ റെയിൽ യാത്രക്കാർ ഊഷ്മളമായ സ്വീകരണം നൽകി. മുത്തു കുടയും ഗാനമേളയും സ്വീകരണത്തിന് കൊഴുപ്പേകി.
ചെന്നൈ സോണൽ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം അഡ്വ. റഷീദ് കവ്വായി ലോക്കോ പൈലറ്റ് മാരെ ഹാരമണിയിച്ചു.എൻ.എം.ആർ.പി.സി. ജനറൽ കൺവീനർ ദിനു മൊട്ടമ്മൽ ബൊക്കെ നൽകി. കണ്ണൂർ റെയിൽവേ കൺസൾട്ടേറ്റീവ് അംഗം പി.വിജിത്ത്കുമാർ , വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡണ്ട് രാജൻ തീയറേത്ത്, സി.കെ.ജിജു, പി.കെ.വത്സൻ, അലവിൽ ആസാദ്, രാജു ചാൾസ്, കെ.സത്യപാലൻ, എം.കെ.അബ്ദുൾ ഗഫൂർ, കെ.അസ്സൂട്ടി, അഷ്റഫ് താണ, സൗമി ഇസബൽ, കെ.സമീറ തുടങ്ങിയവർ നേതൃത്വം നൽകി.
7.40 ന് കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്ന ഈ വണ്ടി 7.25 ന് നേരത്തെ കണ്ണൂരിൽ എത്തിച്ചേർന്നു. സ്പെഷൽ ട്രെയിൻ കാസർകോടേക്ക് നീട്ടി മലബാറുകാരുടെ യാത്രാ ദുരിതത്തിന് അറുതി വരുത്തണമെന്ന് എൻ.എം.ആർ.പി.സി. ആവശ്യപ്പെട്ടു.
Post a Comment