മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

ഇടിമിന്നലിൽ കനത്ത നാശനഷ്ടം

ഇടിമിന്നലിൽ കനത്ത നാശനഷ്ടം

കഴിഞ്ഞ രാത്രിയിലുണ്ടായ ഇടിമിന്നലിൽ കൊളച്ചേരി പാലിച്ചാൽ പ്രദേശത്തെ നിരവധി വീടുകളിൽ നാശനഷ്ടം സംഭവിച്ചു.
ഒകെ ചന്ദ്രൻ, ഒകെ പ്രസന്നൻ എന്നിവരുടെയും സമീപനത്തെ മറ്റു വീടുകളുടെയും വൈദ്യുതി വയറിംഗുകളും ഇലക്ട്രിക്ക് ഉപകരണങ്ങളും പൊട്ടിതെറിച്ചു. ഒകെ ചന്ദ്രൻ്റെ വീടിൻ്റെ മതിലിനും കേട് പാടുകൾ പറ്റിയിട്ടുണ്ട്.
സി പി ഐ എം മയ്യിൽ ഏരിയാ കമ്മിറ്റിയംഗം എം. ദാമോദരൻ, കൊളച്ചേരി  ലോക്കൽ സിക്രട്ടറി ശ്രീധരൻ സംഘമിത്ര, കുഞ്ഞിരാമൻ പി പി കൊളച്ചേരി, കൊളച്ചേരി വില്ലേജ് ഓഫീസർ മഹേഷ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്