മയ്യിൽ : യങ്സ്റ്റാർ സ്പോർട്സ് ക്ലബ് കവിളിയോട്ടുചാലിന്റെ നേതൃത്വത്തിൽ നടന്ന ക്ലബ് ലീഗ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഫ്രാൻസ് ഏകപക്ഷീയമായ ഒരു ഗോളിന് സ്പെയിനിനെ തോൽപ്പിച്ചു. ഫ്രാൻസ്, സ്പെയിൻ, ഇറ്റലി, അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ജർമനി, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളുടെ പേര് നൽകിക്കൊണ്ടുള്ള 8 ടീമുകളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ഇതിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ഫ്രാൻസും സ്പെയിനും ഫൈനലിൽ എത്തുകയാണുണ്ടായത്.
രാവിലെ 7.30 മുതൽ തുടങ്ങിയ മത്സരം വൈകുന്നേരം 6 മണിക്ക് സമാപിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്‌ഘാടനവും സമ്മാനദനവും സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രിൻസിപ്പലുമായ ഒ. എം അജിത് മാഷ് നിർവഹിച്ചു. ചടങ്ങിന് ക്ലബ് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു. ക്ലബ് സെക്രട്ടറി ബാബു പണ്ണേരി, വാർഡ് മെമ്പർ ഇ എം സുരേഷ് ബാബു, ജനകീയ വായനശാല സെക്രട്ടറി സി കെ പ്രേമരാജൻ, പ്രസിഡന്റ് ടി ബാലകൃഷ്ണൻ, ടി പി ഷൈജു, എൻ കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ചടങ്ങിന് ട്രഷറർ സി കെ ജിതേഷ് സ്വാഗതവും കെ പി രാജീവൻ നന്ദിയും പറഞ്ഞു.
Post a Comment