രണ്ടാംകടവ് സെൻ്റ് ജോസഫ് എൽ പി കുട്ടികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ നൽകി തെരഞ്ഞെടുപ്പ്; തെരഞ്ഞെടുത്തവർ ഹെഡ്മിസ്ട്രസ്സിന്റെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു

രണ്ടാംകടവ് : ജനാധിപത്യത്തിന്റെ മുഖമുദ്രയായ തെരഞ്ഞെടുപ്പിന്റെ വിവിധഘട്ടങ്ങളിലൂടെ സഞ്ചരിച്ച് സ്കൂൾ ലീഡർ ആയി  നോബൽ ജോസഫും ഡെപ്യൂട്ടി ലീഡർ ആയി അദ്വൈത ഷിൽജോയും സെക്രട്ടറിയായി എസ്തെർ എലിസബത്ത് സെ ബാനും  ജോയിൻ സെക്രട്ടറിയായി ജുവാൻ ബിനുവും തിരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിന് മുന്നോടിയായി കുട്ടികൾ  നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വിവിധ ചിഹ്നങ്ങൾ സ്വീകരിച്ച കുട്ടികൾ ഓരോ ക്ലാസുകളിലും പ്രചരണം നടത്തി.
ബാലറ്റ് പേപ്പറും ബാലറ്റ് പെട്ടിയും  മഷിയും കുട്ടികൾക്ക് പുതുമയാർന്ന അനുഭവങ്ങൾ നൽകി. തുടർന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ഹെഡ്മിസ്ട്രസ്സിന്റെ മുൻപിൽ സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനം ഏറ്റെടുത്തു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്