©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL ഫിസിക്സിൽ ഡോക്റ്ററേറ്റ് നേട്ടവുമായി മയ്യിൽ സ്വദേശി നവ്യ എൻ

ഫിസിക്സിൽ ഡോക്റ്ററേറ്റ് നേട്ടവുമായി മയ്യിൽ സ്വദേശി നവ്യ എൻ

മയ്യിൽ: കയരളം പൊയ്യൂർ റോഡിലെ എൻ നവ്യ ക്ക് ഫിസിക്സിൽ ഡോക്റ്ററേറ്റ്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ ഫിസിക്സ് വിഭാഗത്തിൽ ഇൻവെസ്റ്റിഗേഷൻ ഓൺ ദി സ്ട്രക്ച്ചർ ആൻഡ് മോർഫോളജി ഓഫ് തിൻ ഫിലിം മെറ്റൽ ഓക്സൈഡ്സ് ഫോർ സോളാർ സെൽ അപ്ലിക്കേഷൻസ് എന്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചാണ് ഡോക്റ്ററേറ്റ് കരസ്ഥമാക്കിയത്. കാഞ്ഞങ്ങാട് നെഹ്റു കോളജ് റിട്ടയേഡ് അസിസ്റ്റൻറ് പ്രൊഫസർ ഡോ.കെ.നസീമയുടെ കീഴിലായിരുന്നു ഗവേഷണം നടത്തിയത്.
കയരളം എ യു പി സ്കൂൾ, മയ്യിൽ ഐ എം എൻ എസ് ജി എച്ച് എസ് സ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും കണ്ണൂർ കൃഷ്ണമേനോൻ സ്മാരക വനിതാ കോളജിൽ നിന്ന് ബിരുദവും തളിപ്പറമ്പ് സർ സയ്യിദ് കോളജിൽ നിന്ന് ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ ശേഷം എം ജി യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബി എഡ് നേടിയത്. കയരളം പൊയ്യൂർ റോഡിൽ 'അക്ഷരയിൽ'സി.വി.ലക്ഷ്മണൻ്റെയും എൻ അനിതയുടെയും മകളാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്