Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 8606757915Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL തിരശീല നാടക പ്രവർത്തക സംഗമം നാളെ

തിരശീല നാടക പ്രവർത്തക സംഗമം നാളെ


പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി പുകസ മയ്യിൽ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന നാടക പ്രവർത്തകരുടെ സംഗമം തിരശീല നാളെ (ഞായർ) 3 മണിക്ക് കൊളച്ചേരി മുക്കിലെ മുല്ലക്കൊടി ബാങ്ക് ഹാളിൽ വെച്ച് നടക്കും. പ്രശസ്ത നാടകകൃത്ത് സുരേഷ് ബാബു ശ്രീസ്ഥ ഉദ്ഘാടനം ചെയ്യും.
നാടകരചയിതാക്കൾ, സംവിധായകർ, അണിയറ പ്രവർത്തകർ, അഭിനേതാക്കൾ പങ്കെടുക്കും. മഹമൂദ് പറശ്ശിനിക്കടവ്, ഹരിദാസ് ചെറുകുന്ന് എം.കെ മനോഹരൻ, ശ്രീധരൻ സംഘമിത്ര, അഴീക്കോടൻ ചന്ദ്രൻ, പ്രകാശൻ ചെങ്ങൽ, ശശികുമാർ പട്ടാന്നൂർ, എ അശോകൻ ഗണേഷ് ബാബു മയ്യിൽ തുടങ്ങിയ നാടക പ്രവർത്തകർ സംഗമത്തിൽ പങ്കാളികളാകും.
നാടകാവതരണങ്ങൾ, നാടക ഗാനങ്ങൾ, നാടക കലാകാരന്മാരുടെ അനുഭവങ്ങൾ പങ്ക് വെക്കൽ എന്നിവയുണ്ടാകും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്