മയ്യിലിൽ ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം സ്വാഗത സംഘം രൂപീകരിച്ചു

മയ്യിൽ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ 'പുണ്യമീ മണ്ണ്, പവിത്രമീ ജന്മം' എന്ന സന്ദേശമുയർത്തി ശ്രീകൃഷ്ണ ജയന്തി ബാലദിനാഘോഷം മയ്യിലിൽ വിപുലമായി നടത്താൻ തീരുമാനിച്ചു. 
ടി.വി.സുധാകരന്റെ അധ്യക്ഷതയിൽ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ബാലഗോകുലം ജില്ലാ അധ്യക്ഷൻ പി.സി. ദിനേശൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വിവിധ കലാ - വൈജ്ഞാനിക മത്സരങ്ങൾ, ആദരണ സഭ, സാംസ്കാരിക സമ്മേളനം തുടങ്ങിയവയും ആഗസ്ത് - 26 ന് ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ എട്ടാം മൈൽ സിദ്ധിവിനായക ക്ഷേത്രത്തിൽ നിന്നും ചെക്യാട്ട് ശ്രീ ധർമ്മശാസ്താ - വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കുന്ന ശോഭായാത്രയും ഉണ്ടായിരിക്കും.
പി.പി. സജിത്ത് (ആഘോഷ പ്രമുഖ് ), ഇ കെ ജയചന്ദ്രൻ (പ്രസിഡന്റ്), സി വി മോഹനൻ (സെക്രട്ടറി) അടങ്ങിയ 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്