ഉള്ളിയേരി - നാറാത്ത് മഹല്ല് നിവാസികളുടെ കൂട്ടായ്മയായ ഒരുമ മഹല്ല് പ്രവാസി അസോസിയേഷൻ 2023 -24 വർഷത്തെ എസ് എസ് എൽ സി മദ്രസ പൊതു പരീക്ഷ എന്നിവയിൽ വിജയികളായ മഹല്ല് നിവാസികളുടെ മക്കളെ അനുമോദിച്ചു. ഒരുമ ട്രഷറർ അഷ്റഫ് നാറാത്തിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടി മഹല്ല് പ്രസിഡണ്ട് തൃപ്തി മൊയ്തീൻകുട്ടി ഉദ്ഘാടനം നിർവഹിച്ചു. മാപ്പിളപ്പാട്ട് ഗവേഷകനും പ്രഭാഷകനുമായ ഫൈസൽ എളേറ്റിൽ മുഖ്യാതിഥിയായിരുന്നു.
എഴുത്തുകാരനും ജീവകാരുണ്യ പ്രവർത്തകനുമായ ബഷീർ തിക്കോടി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ജനറൽ സെക്രട്ടറി പി പി കോയ ഹാജി, ട്രഷറർ അബു എം എൻ, മഹല്ല് സെക്രട്ടറി അഷ്റഫ് മാസ്റ്റർ, ഉപദേശക സമിതി അംഗം ദോഹ ഹമീദ്, മുസ്തഫ കെ കെ, സാജിദ് കെ കെ സമദ് കുന്നാട്ട്, മൻസൂർ ഇശൽ (മലേഷ്യ), പി കെ അബൂബക്കർ, സി കെ എ മജീദ്, റിയാസ് അബ്ദുറഹ്മാൻ, ഒരുമ അംഗം ജുനൈദ് കുനിച്ചി കണ്ടി (ദുബൈ)സ്വാഗതവും സിദാൻ ഹമീദ് നന്ദിയും പറഞ്ഞു.
Post a Comment