കണ്ണാടിപ്പറമ്പ്: ഒരാഴ്ച മുമ്പ് കണ്ണൂരിൽ ശസ്ത്രക്രിയക്ക് വിധേയനായ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ സൂര്യജിത്ത് (17) രക്തസ്രാവത്തെ തുടർന്ന് മരിച്ചു. കണ്ണൂരിലെ സ്വകാര്യ ക്ലിനിക്കിൽ ടോൺസ്ലേറ്റിസിന് ശസ്ത്രക്രിയ നടത്തിയിരുന്നു. രക്തസ്രാവത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സക്കിടെ ഇന്ന് മരണപ്പെടുകയായിരുന്നു. രക്ഷിതാക്കളുടെ പരാതിയിൽ കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തു.
പൊന്തൻ ഷാജിയുടെയും അനിമയുടെയും മകനാണ്. കണ്ണാടിപ്പറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയാണ് സൂര്യജിത്ത്.
Post a Comment