Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു അനുമോദനവും വെബ് സൈറ്റ് പ്രകാശനവും ഇന്ന്

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു അനുമോദനവും വെബ് സൈറ്റ് പ്രകാശനവും ഇന്ന്

കുറ്റ്യാട്ടൂർ പഞ്ചായത്ത് സർവ്വീസ് സഹകരണ ബേങ്ക് SSLC പ്ലസ് ടു ഉന്നത വിജയികൾക്കുള്ള അനുമോദനവും ബേങ്കിൻ്റെ വെബ്സൈറ്റ് പ്രകാശനവും ഇന്ന് (16.06.2024 ഞായറാഴ്ച) രാവിലെ 10 മണിക്ക് ചട്ടുകപ്പാറ ബേങ്ക് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്നതാണ്. ബേങ്ക് പ്രസിഡണ്ട് ശ്രീ: പി.വി.ഗംഗാധരൻ അധ്യക്ഷതയിൽ ബഹു: തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ: കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: പി.പി.റെജി അനുമോദനം നൽകും. റിസ്ക് ഫണ്ട് വിതരണം കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശ്രീമതി: എൻ.ബിന്ദു നിർവ്വഹിക്കും. സോളാർ വായ്പാ വിതരണം സഹകരണ അസിസ്റ്റൻ്റ് ഡയരക്ടർ, തളിപ്പറമ്പ് ശ്രീ: എം.വി.സുരേഷ് ബാബു നിർവ്വഹിക്കും. ബേങ്കിൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്ത അരിയുടെ വിതരണോൽഘാടനം കൃഷി ഓഫീസർ ശ്രീ: എ.കെ.സുരേഷ്‌ബാബു നിർവ്വഹിക്കും. മുഴുവനാളുകളേയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്