Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL SSLC / പ്ലസ് ടു ഉന്നത വിജയികളെ മുസ്‌ലിം ലീഗ് അനുമോദിച്ചു

SSLC / പ്ലസ് ടു ഉന്നത വിജയികളെ മുസ്‌ലിം ലീഗ് അനുമോദിച്ചു

കമ്പിൽ : നാറാത്ത് പഞ്ചായത്ത് കമ്പിൽ ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കമ്പിൽ ശാഖയിൽ നിന്നും ഉന്നത വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ വിദ്യാർത്ഥികളെ അനുമോദിച്ചു.

കമ്പിൽ ശാഖ പ്രസിഡണ്ട് മുസ്തഫ പി ടിയുടെ അദ്ധ്യക്ഷതയിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി പി വി ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് ജില്ലാ സെക്രട്ടറി റംസീന റഹൂഫ് മുഖ്യാതിഥിയായി. കണ്ണൂർ ജില്ലാ യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ ഫർഹാന ടി പി, മെമ്പർ സൈഫുദ്ധീൻ നാറാത്ത്, msf ബാല കേരളം ക്യാപ്റ്റൻ ഫാത്തിമത്ത് നജ ടി പി എന്നിവർ മിന്നും താരങ്ങൾക്ക് സ്നേഹോപഹാരം കൈമാറി.

കളഞ്ഞു കിട്ടിയ പണവും, സ്വർണ്ണവും ഉടമസ്ഥന് തിരിച്ചു നൽകി മഹാ മാതൃക കാണിച്ച നൗഫീർ കെ സിയെ ചടങ്ങിൽ ആദരിച്ചു.

എൻ അബ്ദുൾ സലാം ഹാജി, ഉമർ പി,ഷാജിർ പി പി,മുഹമ്മദ്‌ കുഞ്ഞി എ വി, അബ്ദുൾ കാദർ കെ പി, സിറാജ് എം കെ,നൗഫീർ കെ സി,മുത്തലിബ് ടി, സുബൈർ പാപ്പിനിശ്ശേരി,ഖയറുന്നിസ കെ, റഹ്മത്ത് എം പി എന്നിവർ സംസാരിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്