മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വായനയുടെ പുതുമതേടി വായനാത്തിളക്കത്തിലേക്ക്

വായനയുടെ പുതുമതേടി വായനാത്തിളക്കത്തിലേക്ക്

മയ്യിൽ: "വെയിലും മഴയും വെയിലും മഴയും കുഞ്ഞിക്കുറുക്കൻ്റെ കല്യാണം" എന്ന കുഞ്ഞു പാട്ടിൻ്റെ ചിറകിലേറി വായനയുടെ ലോകത്തേക്ക് രമേശൻ മാഷോടൊപ്പം കുരുന്നുകൾ. ചിത്രങ്ങളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും വായനയുടെ വിവിധ തലങ്ങളിലൂടെ കുഞ്ഞുങ്ങളുമായുള്ള യാത്രയായിരുന്നു വായനാത്തിളക്കത്തിൻ്റെ ഉദ്ഘാടന ചടങ്ങ്. ഇല കൊണ്ടുള്ള ചിത്രത്തിൽ വരുത്തുന്ന മാറ്റത്തിലൂടെ  സിംഹമായും പുലിയായും കുറക്കനായും കുട്ടികൾ വായിച്ചു തായംപൊയിൽ ALP സ്കൂളിൽ സഫ്ദർ ഹാശ്മി സ്മാരക ഗ്രന്ഥായത്തിൻ്റെ സഹകരണത്തോടെയുള്ള വായനാ മാസാചരണത്തിൻ്റെ ഉദ്ഘാടനം ഡോ.കെ രമേശൻ കടൂർ നിർവഹിച്ചു. അധ്യയന വർഷം മുഴുവൻ നീണ്ടുനിൽക്കുന്നു വായന ചലഞ്ചൊരുക്കിയാണ് സ്കൂൾ വായനാദിനത്തെ വരവേറ്റത്. വായനാദിന അസംബ്ലി ചേർന്നും പുസ്തക കണിയൊരുക്കിയും കുഞ്ഞുങ്ങൾക്ക് വായനയുടെ സന്ദേശം കൈമാറി. വായനാ മാസാചരണത്തിൻ്റെ ഭാഗമായി അമ്മവായന, മുത്തശ്ശിക്കഥ, പുസ്തക പരിചയം, വായനശാല സന്ദർശനം, ചിത്രവായന, കാവ്യോത്സവം തുടങ്ങി വിവിധ പരിപാടികളാണ് സ്കൂളിലൊരുക്കിയിട്ടുള്ളത്. ഹെഡ് ടീച്ചർ കെ വി ഗീത ടീച്ചർ സ്കൂളിന് കൈമാറിയ പ്രസംഗപീഠം ചടങ്ങിൽ ഏറ്റുവാങ്ങി. കെ വി ഗീത , എം വി സുമേഷ്, എം വി പ്രശാന്തി, കെ പി അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്