Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL പ്രതിഷേധിക്കും; മയ്യിൽ ടൗൺ ഇരുട്ടിൽ നാളെ പ്രതിഷേധം

പ്രതിഷേധിക്കും; മയ്യിൽ ടൗൺ ഇരുട്ടിൽ നാളെ പ്രതിഷേധം

കാസർഗോഡ്, പയ്യന്നൂർ, തളിപ്പറമ്പ് തുടങ്ങിയ ഭാഗങ്ങളിൽ നിന്നും കണ്ണൂർ വിമാനത്താവളത്തിലേക്ക് നിരവധി വാഹനങ്ങൾ കടന്ന് പോകുന്ന പ്രധാന റോഡായ മയ്യിൽ - ചാലോട് റോഡിൽ  മയ്യിൽ ടൗൺ വഴി കടന്ന് പോകുന്ന രാത്രി കാല വാഹനങ്ങളേയും പ്രഭാത സവാരിക്കാരേയും, കാൽനട യാത്രക്കാരേയും ദുരിതത്തിലാക്കി ടൗണിന്റെ ഹൃദയഭാഗത്തുള്ള (മയ്യിൽ ബസ്സ്റ്റാൻഡ് റോഡ്) ഹൈമാസ്റ്റ് ലൈറ്റ് ഉൾപ്പെടെ ബസ്സ്റ്റാൻഡ് റോഡിലെ വഴിവിളക്കുകൾ പൂർണ്ണമായും, ടൗണിലെ മറ്റ് വഴിവിളക്കുകളിൽ  ഭൂരിഭാഗവും പ്രവർത്തന രഹിതമായിട്ട് ഏകദേശം ഒരു മാസത്തോളമായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് വേണ്ട നടപടികൾ വൈകുന്നതിനാൽ ഇന്ന് (25/06/24 ന് ചൊവ്വാഴ്ച) വൈകിട്ട് 7 മണിക്ക് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റിന്റെ നേതൃത്വത്തിൽ (മയ്യിൽ ടൗണിൽ ഹൈമാസ്റ്റ് ലൈറ്റിന് സമീപം) മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കും. 

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്