കയരളം നോർത്ത് എ.എൽ.പി. സ്കൂൾ പ്രവേശനോത്സവം മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗം എം. രവി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മാനേജ്മെന്റ് പ്രതിനിധി പി. കെ. ദിനേശൻ പഠനോപകരങ്ങളുടെ വിതരണം ഉദ്ഘാടനം ചെയ്തു. യൂണിഫോം വിതരണം വാർഡ് മെമ്പർ എ.പി. സുചിത്ര ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. സ്കൂൾ വികസന സമിതി അംഗം വി.സി. ഗോവിന്ദൻ സംസാരിച്ചു. വി.സി. മുജീബ് മാസ്റ്റർ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് കൈകാര്യം ചെയ്തു. മധുര വിതരണവും നടന്നു. പ്രധാനധ്യാപിക എം. ഗീത ടീച്ചർ സ്വാഗതവും കെ വൈശാഖ് നന്ദിയും പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ പൂർവ്വ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
Post a Comment