കൊളച്ചേരി: കൊളച്ചേരി എ യു പി സ്കൂളിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടേയും ഉദ്ഘാടനം സംസ്ഥാന ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീമതി വി എം വിമല ടീച്ചർ നിർവ്വഹിച്ചു.ശങ്കരനാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു .സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി താരാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.ബഡ്ഡിംഗ് റൈറ്റേഴ്സ് കൈയ്യെഴുത്ത് മാസിക 'ഇതൾ' പ്രകാശനം ചെയ്തു. ബഡ്ഡിംഗ് റൈറ്റേഴ്സ് അവധിക്കാല പുസ്തകവായന കുട്ടികൾക്കുള്ള സമ്മാനവിതരണവും ,വിവിധ ദിനാചരണവുമായി ബന്ധപ്പെട്ട ക്വിസ്സ് മത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടന്നു.SRG കൺവീനർ ഒ.എം സുജാത ടീച്ചർ ആശംസയും വിദ്യാരംഗം കൺവീനർ ഫാത്തിമത്ത് സഹറ നന്ദിയും രേഖപ്പെടുത്തി.
Post a Comment