പഴശ്ശി എ എൽ പി സ്കൂളിൽ പ്രവേശനോത്സവം

കുറ്റ്യാട്ടൂർ : പഴശ്ശി എ എൽ പി സ്കൂളിൽ 2024-25 അധ്യയന വർഷത്തെ പ്രവേശനോത്സവം കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് ഹാരിസ്  കെ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൽ എസ് എസ് ജേതാക്കളായ നിയ സജേഷ്, യദുകൃഷ്ണ ടി എൻ എന്നിവരെ  അനുമോദിച്ചു.

കുട്ടികൾക്കുള്ള സമ്മാന കിറ്റുകളും ക്യാഷ് പ്രൈസുകളും മാനേജർ കമാൽ ഹാജി വിതരണം ചെയ്തു. മദർ പി ടി എ വൈസ് പ്രസിഡണ്ട് ശ്രീമതി  വിനിഷ ടി  ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് രേണുക കെ പി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജുമാന കെ നന്ദിയും പറഞ്ഞു.  രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ളാസ് ഗീതാബായ്  ടീച്ചർ നയിച്ചു. തുടർന്ന് പായസ വിതരണം നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്