ബി ജെ പി ചെക്കിക്കാട് ബൂത്ത് കമ്മറ്റി അനുമോദന സദസ്സ് സംഘടിപ്പിച്ചു

186-ാം നമ്പർ ബി ജെ പി  ചെക്കിക്കാട് ബൂത്ത് കമ്മറ്റി വിവിധ മത്സര പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. ബൂത്ത് പരിധിയിൽ വരുന്ന LSS, USS, NMMS സ്കോളർഷിപ്പുകൾ നേടിയവരെയും SSLC, PLus Two ഉന്നത വിജയം നേടിയവരുമായ വിദ്യാർത്ഥികൾക്ക് ബി ജെ പി ജില്ലാ കമ്മറ്റി മെമ്പർ ടി സി മോഹനൻ ഉപഹാരസമർപ്പണം നടത്തി. 
ബൂത്ത് പ്രസിഡണ്ട് ജ്യോതി വിശ്വനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീഷ് മീനാത്ത്, ബാബുരാജ് രാമത്ത്, വിജേഷ് സി എ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളും രക്ഷിതാക്കളും നാട്ടുകാരും അടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്