മയ്യിൽ: വള്ളിയോട്ടുവയൽ അങ്കണവാടിയിൽ നിന്ന് ഔപചാരിക വിദ്യാഭ്യാസത്തിനായി വിദ്യാലയങ്ങളിലേക്കു പോകുന്ന 13 കുട്ടികളുടെ വകയായി അങ്കണവാടിക്ക് മൈക്ക് സെറ്റ് സംഭാവന ചെയ്തു.
കുട്ടികളും രക്ഷിതാക്കളും ചേർന്ന് നല്കിയ മൈക്ക് സെറ്റ് വർക്കർ എൻ.പി. നിമിഷയും, ഹെൽപ്പർ ബി.ഗീതയും ചേർന്ന് ഏറ്റുവാങ്ങി. പിരിഞ്ഞു പോകുന്ന കുട്ടികൾക്ക് ഉപദേശക സമിതി വകയായുള്ള ഗ്രൂപ്പ് ഫോട്ടോ ഗ്രാമപഞ്ചായത്ത് മെമ്പർ ഇ.പി. രാജൻ വിതരണം ചെയ്തു. ആർ.കെ. റീഷ സംസാരിച്ചു. അങ്കണവാടിയിൽ നടന്ന പരിപാടിയിൽ എൻ.പി. നിമിഷ സ്വാഗതവും, ബി.ഗീത നന്ദിയും പറഞ്ഞു.
Post a Comment