മയ്യിൽ പഞ്ചായത്തിലെ ഇരുവാപ്പുഴ നമ്പ്രത്ത് ഇന്ന് നടന്ന പച്ചക്കറി കൃഷി ഉദ്ഘാടന ചടങ്ങ് വൻ വിജയമായി. ചടങ്ങ് അസിസ്റ്റന്റ് കൃഷി ഓഫീസർ ശ്രീ. അശോക് കുമാർ എയുടെ അധ്യക്ഷതയിൽ ബഹുമാനപ്പെട്ട പഞ്ചായത്ത് അംഗം ശ്രീമതി സത്യഭാമ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ഇരുവാപ്പുഴ നമ്പ്രം പടശേഖരസമിതി സെക്രട്ടറി ശ്രീ. അനൂപ് സ്വാഗതം ആശംസിച്ചു. കുറ്റ്യാട്ടൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീ യൂസഫ് പാലക്കൽ, JLG CRP ശ്രീമതി ശോഭന, വ്യാപാരി വ്യവസായി സമിതി മയ്യിൽ സെക്രട്ടറി ശ്രീ എം. എം. ഗിരീഷ്, കർഷകൻ ശ്രീ നാരായണൻകുട്ടി എന്നിവർ യോഗത്തിൽ ആശംസകൾ അർപ്പിച്ചു.
Post a Comment