![]() |
| കെഎസ്എസ്പിയു മയ്യില്‍ ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച പെന്‍ഷന്‍ ദിനാചരണം സംസ്ഥാന കമ്മിറ്റിയംഗം കെ.ടികത്രിക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. |
മയ്യിൽ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂനിയൻ മയ്യിൽ ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷൻ ദിനാചരണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡൻ്റ് വി.വി.വിജയരാഘവൻ്റെ അധ്യക്ഷതയിൽ . സംസ്ഥാന കമ്മറ്റി അംഗം കെ.ടി. കത്രിക്കുട്ടി ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ കമ്മറ്റി അംഗം കെ.ബാലകൃഷ്ണൻ, ബ്ലോക്ക് വൈസ് പ്രസിഡൻറ് മാരായ സി.കെ.ജനാർദ്ദനൻ നമ്പ്യാർ, സി.രാമകൃഷ്ണൻ മാസ്റ്റർ, ജോ.സിക്രട്ടറി കെ പി.വിജയൻ നമ്പ്യാർ, ട്രഷറർ കെ.നാരായണൻ, കുറ്റ്യാട്ടൂർ യൂണിറ്റ് പ്രസിഡന്റ് എം.ജനാർദ്ദനൻ, മയ്യിൽ യൂനറ്റ് പ്രസിഡൻ്റ് കെ. നാരായണൻ മാസ്റ്റർ, വനിതാ വേദി ചെയർപേഴ്സൻ കെ. ജ്യോതി ടീച്ചർ, വനിതാവേദി കൺവീനർ കെ.കെ.ലളിത കുമാരി ടീച്ചർ, സാഹിത്യ വേദി കൺവീനർ പി.വി.രാജേന്ദ്രൻ എന്നി വർ ആശംസാ പ്രസംഗം നടത്തി. വിവിധ മെമ്പർമാരുടെ കവിതാ ഗാനാലാപനങ്ങളുമുണ്ടായി. പി.പി. അരവിന്ദാക്ഷൻ മാസ്റ്റർ സ്വാഗതവും എം.വി. ഇബ്രാഹിം കുട്ടി നന്ദിയും പറഞ്ഞു.


Post a Comment