ചന്ദ്രൻ തെക്കെയിൽ ഒന്നാം ചരമവാർഷിക സമ്മേളനം കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്യുന്നു |
കൊളച്ചേരി : വിദ്യാഭ്യാസ വിചക്ഷണനും, സാംസ്കാരിക പ്രവർത്തകനും, ഇറ്റാക്സ് കോളേജ് പ്രിൻസിപ്പാളുമായ ചന്ദ്രൻ തെക്കയിലിൻ്റെ ഒന്നാം ചരമവാർഷികം വിപുലമായി ആചരിച്ചു. കരിങ്കൽക്കുഴി ക്ഷീരോൽപാദക സഹകരണ സംഘം ഹാളിൽ നടന്ന പരിപാടി സംഘാടകസമിതി ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റമാസ്റ്ററുടെ അധ്യക്ഷതയിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് പി വി വത്സൻ മാസ്റ്റർ ചന്ദ്രൻ തെക്കയിൽ സ്മാരക പ്രഭാഷണം നടത്തി. കേരള സംസ്ഥാന മുന്നോക്ക ക്ഷേമ വകുപ്പ് ഡയറക്ടർ കെ സി സോമൻ നമ്പ്യാർ സമ്മാനങ്ങൾ വിതരണം ചെയ്തു. പി വി ബാലകൃഷ്ണൻ, ചന്ദ്രൻ കയരളം ആശംസ അർപ്പിച്ചു. അശോകൻ മഠത്തിൽ സ്വാഗതവും, മുരളി കൊളച്ചേരി നന്ദിയും പറഞ്ഞു.
എൽ പി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ കയരളം നോർത്ത് എഎൽപി സ്കൂളിലെ സഹ്വ നിസാർ, കൃഷ്ണദേവ് ടീം ഒന്നാം സ്ഥാനവും, നൂഞ്ഞേരി എഎൽപി സ്കൂളിലെ അനികേത് കെ, അഭിരാമി എം വി ടീം രണ്ടാം സ്ഥാനവും, കുറ്റ്യാട്ടൂർ യുപി സ്കൂളിലെ അഹൻരാജ് മൂന്നാം സ്ഥാനവും നേടി.
യുപി വിഭാഗം പ്രശ്നോത്തരി മത്സരത്തിൽ ചെക്കിക്കുളം രാധാകൃഷ്ണ യുപി സ്കൂളിലെ ദേവശ്രീ പ്രകാശ്, പി കാർത്തിക് ടീം ഒന്നാം സ്ഥാനവും; കയരളം എയുപി സ്കൂളിലെ ശ്രീയ ലക്ഷ്മി, കൃഷ്ണവേണി ടീം രണ്ടാം സ്ഥാനവും, മുല്ലക്കൊടി എയുപി സ്കൂളിലെ അക്ഷദ് ഷൈജു, നവതേജ് എംകെ ടീം മൂന്നാം സ്ഥാനവും നേടി.
പ്രസംഗ മത്സരത്തിൽ കണ്ണാടിപ്പറമ്പ ദേശസേവാ യു പി സ്കൂളിലെ അമൽദേവ് ഒന്നാം സ്ഥാനവും; കൊളച്ചേരി എയുപി സ്കൂളിലെ പ്രാർത്ഥന രണ്ടാം സ്ഥാനവും; മുല്ലക്കൊടി എയുപി സ്കൂളിലെ ശിവദാ രാജീവ് മൂന്നാം സ്ഥാനവും നേടി. മത്സര പരിപാടികളിൽ എൽ പി, യു പി വിഭാഗങ്ങളിലായി 15 വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
ചന്ദ്രൻ തെക്കയിൽ ഒന്നാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച എൽ പി, യു പി വിഭാഗം പ്രശ്നോത്തരി ,പ്രസംഗ മത്സരങ്ങളിൽ ജേതാക്കളായ വിദ്യാർത്ഥികളും സംഘാടകരും |
Post a Comment