കൊളച്ചേരി: ചന്ദ്രിക ദിനപത്രം സ്പെഷ്യൽ ഡ്രൈവ് ഭാഗമായുള്ള കൊളച്ചേരി പഞ്ചായത്ത് തല കാമ്പയിൻ ഉദ്ഘാടനം വിജേഷ് ചേലേരിയെ വാർഷിക വരിക്കാരനായി ചേർത്ത് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി നിർവ്വഹിച്ചു. എം അബ്ദുൽ അസീസ് അദ്ധ്യക്ഷനായിരുന്നു. മുസ്തഫ കോടിപ്പായിൽ, കെ.പി അബ്ദുൽ മജീദ്, ആറ്റക്കോയ തങ്ങൾ പാട്ടയം, പി.പി.സി മുഹമ്മദ് കുഞ്ഞി, യൂസഫ് പള്ളിപ്പറമ്പ് , കെ പി അബ്ദുസ്സലാം, കെ ശാഹുൽ ഹമീദ്, മൻസൂർ പാമ്പുരുത്തി, അന്തായി ചേലേരി, നസീർ പി.കെ.പി , ജാബിർ പാട്ടയം, യൂസുഫ് മൗലവി കമ്പിൽ, എം ആദം ഹാജി, പി.പി ഉമ്മർകുട്ടി, ഖാദർ കയ്യങ്കോട് സംബന്ധിച്ചു
കൊളച്ചേരി പഞ്ചായത്ത് ചന്ദ്രിക കാമ്പയിൻ പ്രചാരണ സമിതി ഭാരവാഹികളായി കെ.പി അബ്ദുൽ മജീദ് (ചെയർമാൻ ), മൻസൂർ പാമ്പുരുത്തി (കൺവീനർ ) അംഗങ്ങളായി ഹംസ മൗലവി പള്ളിപ്പറമ്പ് , കെ.പി അബ്ദുൽ സലാം, നിസാർ എൽ, നസീർ പി കെ പി , ജാബിർ പാട്ടയം എന്നിവരെ തെരഞ്ഞെടുത്തു
കൊളച്ചേരി പഞ്ചായത്തിലെ മുഴുവൻ ശാഖകളിലും യൂണിറ്റ് തല ഉദ്ഘാടനം പ്രമുഖരെ വാർഷിക വരിക്കാരായി ചേർത്ത് ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് നടത്താനും തീരുമാനിച്ചു
Post a Comment