രാത്രികാല ഡോക്ടർ സേവനം പുനസ്ഥാപിക്കണം; മയ്യിൽ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് മാർച്ചും ധർണ്ണയും നടത്തി

മയ്യിൽ CHC യിൽ രാത്രികാല ഡോക്ടർ സേവനം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി CHC യിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും DCC സെക്രട്ടറി രജിത്ത് നാറാത്ത് ഉദ്ഘാടനം ചെയ്തു. കൊളച്ചേരി ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കെ.പി ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. DCC സെക്റട്ടറി കെ.സി. ഗണേശൻ, DCC എക്സി അംഗം കെ.എം.ശിവദാസൻ, ദളിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ദാമോദരൻ കൊയിലേര്യൻ,  KSSPA സംസ്ഥാന കൗൺസിൽ അംഗം കെ.പി. ചന്ദ്രൻ മാസ്റ്റർ, കൊളച്ചേരി ബ്ലോക്ക് മഹിളാ കോൺഗ്രസ് പ്രസിഡൻ്റ് കെ കെ . നിഷ , ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി പി.കെ. രഘുനാഥൻ ,കുറ്റ്യാട്ടൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് പി.കെ. വിനോദൻ എന്നിവർ സംസാരിച്ചു. മഹിളാ കോൺഗ്രസ ജില്ലാ സെക്രട്ടറി കെ.സി. രമണി ടീച്ചർ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.എം. പ്രസീത ടീച്ചർ, കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് അംഗം യൂസഫ് പാലക്കൽ, കൊളച്ചേരിബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ പി. സത്യഭാമ, സി. ശ്രീധരൻ മാസ്റ്റർ, തമ്പാൻ മലപ്പട്ടം, അളോറ മോഹനൻ, കയ്പ്പയിൽ അബ്ദുള്ള, മുസ്തഫ കീലോത്ത്, എം.വി നാരായണൻ, എ.കെ. ബാലകൃഷ്ണൻ, വിനീത. സി, പി.പി. മമ്മു, കെ. സത്യൻ, എൻ.പി. ഷാജി, ടി.വി. മൂസ്സ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റുമാരായ ടി.പി.സുമേഷ്, എം.കെ. സുകുമാരൻ, എം.പി. രാധാകൃഷ്ണൻ, മുൻ ബ്ലോക്ക് പ്രസി. വി. പത്മനാഭൻ,  സേവാദൾ ജില്ലാ ട്രഷറർ മുസ്സ പള്ളിപ്പറമ്പ്, യൂത്ത് കോൺഗ്രസ് തളിപ്പറമ്പ നിയോജക മണ്ഡലം പ്രസിഡൻ്റ് അമൽ കുറ്റ്യാട്ടൂർ, കെ.എസ്.യു ജില്ലാ സെക്രട്ടറി അജ്‌സാം മയ്യിൽ തുടങ്ങിയവർ മാർച്ചിനും ധർണ്ണക്കും നേതൃത്വം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്