മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വടക്കെക്കാവ് ശ്രീഭഗവതി പുന:പ്രതിഷ്ഠാകർമ്മം നാളെയും മറ്റന്നാളും

കണ്ണാടിപ്പറമ്പ് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ വടക്കെക്കാവ് ശ്രീഭഗവതി പുന:പ്രതിഷ്ഠാകർമ്മം നാളെയും മറ്റന്നാളും

കണ്ണാടിപറമ്പ്: ചിരപുരാതനവും ചരിത്ര പ്രസിദ്ധവുമായ കണ്ണാടിപ്പറമ്പ് ശ്രീ  
ധർമ്മശാസ്ത ക്ഷേത്രത്തിലെ വടക്കെ കാവ് ശ്രേഷ്ഠമായ നിലയിൽ നവീകരണ പ്രവർത്തികൾ പൂർത്തികരിച്ച് ജൂൺ 20 ന് വ്യാഴാഴ്ച പ്രതിഷ്ഠാകർമ്മത്തിന് തയ്യാറായിരിക്കുകയാണ്. 2024 ജൂൺ 19നു  ബുധനാഴ്ച വൈകുന്നേരം 5.30 മുതൽ ശുദ്ധിക്രിയകൾ, പ്രസാദ ശുദ്ധി, വാസ്തുബലി, പഞ്ചപുണ്യാഹം, ഭഗവതിസേവ, ബിംബപരിഗ്രഹം എന്നീ ചടങ്ങുകൾ നടക്കും. വ്യാഴാഴ്ച രാവിലെ ഗണപതിഹോമം, അനുജ്ഞാകലാശാഭിഷേകം ശേഷം അനിഴം നക്ഷത്രത്തിൽ ചിങ്ങം രാശിയിൽ 11 നും 11.50 മധ്യേയുള്ള ശുഭമുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്തു പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ വടക്കേ കാവിൽ ഭഗവതിയുടെ പ്രതിഷ്ഠയും ഗുരുതിപൂജയും നടക്കും. തുടർന്നു പ്രസാദവിതരണവും അന്നദാനവും. ക്ഷേത്രത്തിലെ നവീകരണ പ്രവൃത്തികളുടെ രണ്ടാം ഘട്ടമായി 2023 ആഗസ്ത് 11 നാണ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.  സാധനങ്ങൾ സമർപ്പിച്ചും സംഭാവന നൽകിയും സമർപ്പണ മനോഭാവത്തോടെ പ്രവൃത്തികളിൽ പങ്കാളികളായും ഭക്തജനങ്ങളാണ് പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കിയത്. പ്രതിഷ്ഠാകർമ്മത്തിനെത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ എം.ടി. രാംനാഥ് ഷെട്ടിയും ട്രസ്റ്റി ബോർഡ് ചെയർമാൻ ബി.എം. വിജയനും അറിയിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്