KVVES മയ്യിൽ യൂണിറ്റ് സമ്മേളനവും, ആശ്രയ ആനുകൂല്യ വിതരണവും നടന്നു

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മയ്യിൽ യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച്, ആശ്രയ പദ്ധതി ധനസഹായ വിതരണം, ചികിത്സ സഹായ വിതരണം, പ്രതിഭകൾക്ക് അനുമോദനവും, മെയ് 24 ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മയ്യിൽ സാറ്റ് കോസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
KVVES കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള ആശ്രയ പദ്ധതിയിൽ അംഗങ്ങളായിരിക്കെ മരണപ്പെട്ട മയ്യിൽ യൂണിറ്റിലെ 
നരിക്കാടൻ ദാസൻ, 
പി ദിവ്യ എന്നിവരുടെ ആശ്രിതർക്കുള്ള ഒരാൾക്ക് 10 ലക്ഷം രൂപ വീതം 20 ലക്ഷം രൂപയാണ് മരണാനന്തര ധന സഹായമായി നൽകിയത്...
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ റോബർട്ട് ജോർജ്ജ് ഉദ്ഘാടനം നിർവ്വഹിച്ചു 
കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും, കണ്ണൂർ ജില്ലാ പ്രസിഡന്റ് ആശ്രയ പദ്ധതി ചെയർമാനുമായ ശ്രീ ദേവസ്യ മേച്ചേരി ധനസഹായം വിതരണം ചെയ്തു.
മയ്യിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി 
എം വി അജിത വിശിഷ്ടാതിഥിയായി...
മയ്യിൽ യൂണിറ്റിന്റെ അലിവ് സ്വാന്തന പദ്ധതിയിൽ നിന്നും മഹിമ ടെക്സ്റ്റൈൽസ് ഉടമ ശ്രീധരൻ, എരിഞ്ഞിക്കടവിലെ എറമുള്ളാൻ എന്നിവർക്ക് ചികിത്സ സഹായം നൽകി
മയ്യിൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടു സയൻസിൽ 1200 ൽ 1200 മാർക്ക് വാങ്ങിയ
ഗോപിക ഇ കെ,
ഇന്റർനേഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടിയ മയ്യിൽ സ്വദേശിയായ പി പി സൂഫിയാൻ എന്നിവരെ മൊമെന്റോയും ഉപഹാരവും നൽകി ആദരിച്ചു.
മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ ബിജു, ഇ എം സുരേഷ് ബാബു, കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ യൂസുഫ് പാലക്കൽ, ദേശീയ അദ്ധ്യാപക അവാർഡ് ജേതാവും, പ്രമുഖ സാംസ്കാരിക പ്രഭാഷകനുമായ ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത്, ടി വി അസൈനാർ മാസ്റ്റർ,
കെ പി ശശിധരൻ,
കെ വി ബാലകൃഷ്ണൻ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു
രാജീവ് മാണിക്കോത്ത് സ്വാഗത പറഞ്ഞ് ആരംഭിച്ച ചടങ്ങിന് ട്രെഷറർ യു പി അബ്ദുൾ മജീദ് നന്ദി അറിയിച്ചു.

തുടർന്ന് 6.30 ന് യൂണിറ്റ് അംഗങ്ങൾക്ക് മാത്രമായി നടന്ന് യൂണിറ്റ് സമ്മേളനവും,2024/26 വർഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും 
കേരള വ്യാപാരി വ്യവസായി ഏകോപനസമതി ജില്ലാ  ജനറൽ സെക്രട്ടറി പുനത്തിൽ ബാഷിദ് ഉദ്ഘാടനം ചെയ്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്