കോർലാട് ഇഎംഎസ് സ്മാരക വായനശാല & ഗ്രന്ഥാലയം, DYFI, AIDWA എന്നിവരുടെ നേതൃത്വത്തിൽ എസ്എസ്എൽസി, പ്ലസ്ടു വിജയികളെ അനുമോദിച്ചു. പരിപാടി വായനശാല പ്രസിഡണ്ട് ബികെ വിജേഷ് അധ്യക്ഷതയിൽ കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി. നിജിലേഷ് ഉദ്ഘാടനം ചെയ്തു. എംപി പങ്കജാക്ഷൻ, കെ നാരായണൻ, പികെ പുരുഷോത്തമൻ, കെടി സുമതി, സജിന വിടി എന്നിവർ സംസാരിച്ചു.
വായനശാല സെക്രട്ടറി എംപി രാജേഷ് സ്വാഗതവും ഡിവൈഎഫ്ഐ മേഖല കമ്മറ്റിയംഗം അശ്വനി കെ.പി നന്ദിയും പറഞ്ഞു.
ഉന്നത വിജയികളായ സന മെഹ്റിൻ, ദേവിക സി പി,അലൻ കെ, രോഹിത്ത് എ, അനാമിക കെ പി, ഭവ്യ ടി സി, നിരഞ്ച് എ എസ്, അനിരുധ് എൻ, മുഹമ്മദ് സഹദ്, ഷാനിഫ് ആർ, ശ്രീനന്ദ് ആർ കെ, നാസില സി പി എന്നിവർ അനുമോദനം ഏറ്റുവാങ്ങി.
Post a Comment