ശങ്കര ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തി:മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ശ്രീ ശങ്കര ജയന്തി ആഘോഷം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
വൈശാഖമാസത്തിലെ ശുക്ളപക്ഷ പഞ്ചമി സ്ഥിതി ആദിശങ്കരന്റെ ജന്മദിനം ശ്രീ ശങ്കര ജയന്തി കണ്ണൂരിൽ വിപുലമായി ആഘോഷിച്ചു കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലാണ് ശങ്കര ജയന്തി ദിനാഘോഷം നടന്നത് തൃക്കപാലീശ്വരം ദുർഗാ ഭഗവതി ക്ഷേത്ര മാതൃസമിതിയുടെ ഭജനയോടും നാരായണീയ പാരായണത്തോടും കൂടിയുമാണ് ചടങ്ങുകൾ തുടങ്ങിയത്. കണ്ണൂർ മാതാഅമൃതാനന്ദമയി മഠം മഠാധിപതിസ്വാമി അമൃത കൃപാനന്ദപുരി ദീപപ്രോജ്വലനം നടത്തി .സ്വാമിജി അനുഗ്രഹപ്രഭാഷണവും നടത്തി.ശ്രീ ശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി ശിവദാസൻ കരിപ്പാൽ അധ്യക്ഷത വഹിച്ചു.രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ശ്രീശങ്കര ദർശനങ്ങൾക്ക് കാലാതീതമായ പ്രസക്തിയുണ്ടെന്ന് മന്ത്രി പറഞ്ഞു.സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആറുപേർക്ക് ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം നൽകുന്ന വിശിഷ്ടാംഗത്വം മന്ത്രി വിതരണം ചെയ്തു സ്ക്വാഡ്രൻ ലീഡർ പി ചന്തു കുട്ടി,ക്യാപ്റ്റൻ കെ ബോസ് ,സാഹിത്യകാരൻ രാജൻ അഴീക്കോടൻ, ജീവകാരുണ്യ പ്രവർത്തകനും കരാറുകാരനുമായ ഒ സി ഉല്ലാസൻ ,പൂജ - താന്ത്രിക കർമ്മങ്ങളിൽ പാണ്ഡിത്യം നേടിയ സി ശംഭു നമ്പൂതിരി എഴുത്തുകാരനും കൈരളി ബുക്ക്സ് ചെയർമാനുമായ കെ വി മുരളി മോഹനൻ എന്നിവരാണ് വിശിഷ്ടാംഗത്വത്തിന് അർഹരായത്.അമൃത ടിവിയുടെ സൂപ്പർ അമ്മയും മകളും എന്ന റിയാലിറ്റി ഷോയിൽ രണ്ടാം സ്ഥാനം നേടിയ സന്ധ്യാ നമ്പ്യാരും വൈഗാ നമ്പ്യാരും മന്ത്രിയിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഹയർ സെക്കൻഡറി പരീക്ഷയിൽ 1200ൽ മാർക്കിൽ 1200 മാർക്കും നേടിയ ഇ കെ ഗോപികയെ ചടങ്ങിൽ ആദരിച്ചു.ഷഷ്ടിപൂർത്തി ആഘോഷിക്കുന്ന കെ എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉപഹാരം നൽകി.ശങ്കര ദർശനം എന്ന വിഷയത്തിൽ ശ്രീശങ്കര ആധ്യാത്മിക പഠന ഗവേഷണ കേന്ദ്രം ചെയർമാൻ കെ എൻ രാധാകൃഷ്ണൻ മാസ്റ്റർ പ്രഭാഷണം നടത്തി.വടകര തഹസിൽദാർ എം ടി സുരേഷ് ചന്ദ്രബോസ് ക്യാപ്റ്റൻ കെ ബോസ്, സി ശംഭു നമ്പൂതിരി, പി കെ സോമൻ നമ്പ്യാർ , ഇ പി രത്നാകരൻ എന്നിവർ പ്രസംഗിച്ചു.സുലോചന മാഹി സ്വാഗതവും മധു നമ്പ്യാർ മാതമംഗലം നന്ദിയും പറഞ്ഞു.വജ്രജൂബിലി ഫെലോഷിപ്പ് കണ്ണൂർ ബ്ലോക്ക് ചിറക്കൽ തിരുവാതിര ടീംഅവതരിപ്പിച്ച തിരുവാതിര കളിയും അരങ്ങേറി.സനാതന ധർമ്മത്തെയും ശ്രീ ശങ്കര ദർശനങ്ങളെയും അടിസ്ഥാനമാക്കി ആർഷഭാരത സംസ്കാരവും മൂല്യങ്ങളും ദർശനങ്ങളും പുതുതലമുറയെ പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്രീ ശങ്കരാ ആദ്ധ്യാത്മിക പഠന ഗവേഷണ കേന്ദ്രം 
പ്രവർത്തിക്കുന്നത്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്