മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... മയ്യിൽ വാർത്ത ഗ്രൂപ്പ് അംഗങ്ങളുടെ ശ്രദ്ധയ്ക്ക്... വായനക്കാരുടെ ആവശ്യാനുസരണം വെബ്സൈറ്റിലെ ടെസ്റ്റിൻ്റെ (എഴുത്തിന്റെ) വലുപ്പം വർദ്ധിപ്പിച്ചിട്ടുണ്ട്...... വോട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുക്കണം; കോൺഗ്രസ്സ്, കലക്ടർക്ക് നിവേദനവും, തെരെഞ്ഞെടുപ്പ് കമ്മീഷന് മെയിലും അയച്ചു

വോട്ട് ചെയ്യുവാനുള്ള സൗകര്യം ഒരുക്കണം; കോൺഗ്രസ്സ്, കലക്ടർക്ക് നിവേദനവും, തെരെഞ്ഞെടുപ്പ് കമ്മീഷന് മെയിലും അയച്ചു

പതിനെട്ട്  വയസ്സിന്  മുകളിലും  എൺപത്തഞ്ച്  വയസ്സിന്  താഴെയും  പ്രായമുള്ള  അവശത അനുഭവിക്കുന്ന  ബൂത്തിലെത്തി  വോട്ട്  ചെയ്യാൻ  കഴിയാത്തവർക്ക്  വോട്ട്  ചെയ്യുവാനുള്ള  സൗകര്യം  ഒരുക്കണമെന്ന് കോൺഗ്രസ്സ്   നേതാവ്  മനീഷ്  കണ്ണോത്ത്  ബന്ധപ്പെട്ട  അധികാരികളോട് ആവശ്യപ്പെട്ടു . നിരവധി  പേരാണ് ഇത്തവണ  ബൂത്തിൽ  പോകാൻ  കഴിയാത്തതിനാൽ വോട്ട്  ചെയ്യാതിരുന്നത്. അവർക്കാണെങ്കിൽ വീട്ടിൽ  നിന്ന് ചെയ്യുവാനുള്ള  സൗകര്യവും  ഒരുക്കിയില്ല. എൺപത്തഞ്ച്  വയസ്സിന്  മുകളിൽ പ്രായമുള്ളവർക്കും  ഭിന്നശേഷിക്കാർക്കും  മാത്രമാണ്  ഇത്തവണ വീട്ടിൽ നിന്ന് വോട്ട്  ചെയ്യുവാനുള്ള  സൗകര്യം  കിട്ടിയത്. വോട്ട് ചെയ്യുവാനുള്ള  സൗകര്യം  ഒരുക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കലക്ടർക്ക് നിവേദനവും തെരെഞ്ഞെടുപ്പ് കമ്മീഷന്  മെയിലും അയച്ചു. ദളിത്‌  കോൺഗ്രസ്സ്  ജില്ലാ  സെക്രട്ടറി എ.  സത്യൻ, മഹിളാ കോൺഗ്രസ്സ്  മണ്ഡലം പ്രസിഡന്റ് കെ. വിഷിജ  തുടങ്ങിയവർ നേതൃത്വം  നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്