പാടിക്കുന്ന് രക്തസാക്ഷി ദിനാചരണം നാളെ

അനശ്വരരായ പാടിക്കുന്ന് രക്തസാക്ഷികളുടെ 74 മത് രക്തസാക്ഷി ദിനാചരണവും, മോറാഴ സമര നായകൻ സഖാവ് അറാക്കൽ കുഞ്ഞിരാമൻ്റെ 43 മത് ചരമവാർഷികദിനാചരണവും കമ്യൂണിസ്റ്റ് പാർട്ടികളുടെ നേതൃത്വത്തിൽ  മെയ് 4 ന് നടക്കും.
വൈകുന്നേരം 5 മണിക്ക് പാടിക്കുന്ന് രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചനയും തുടർന്ന് ചുകപ്പ് വളണ്ടിയർമാരുടെ നേതൃത്വത്തിൽ ബഹുജന പ്രകടനവും തുടർന്ന് കരിങ്കൽ കുഴി ഭാവന ഗ്രൗണ്ടിൽ നടക്കുന്ന പൊതു സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് ഉദ്ഘാടനം ചെയ്യും. എം. വി ജയരാജൻ CPI അസിസ്റ്റൻറ്റ് സിക്രട്ടറി എം. പ്രദീപൻ, ടി.കെ ഗോവിന്ദൻ മാസ്റ്റർ തുടങ്ങിയവർ പ്രസംഗിക്കും.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്