കെ.പി.ഇ. എ പ്രവർത്തക കൺവെൻഷൻ കണ്ണൂരിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ നടന്നു

കണ്ണൂർ: കേരളത്തിലെ പഞ്ചായത്ത് ജീവനക്കാരുടെ സമരസംഘടനയായിരുന്ന കേരള പഞ്ചായത്ത് എംപ്ലോയീസ് അസ്സോസിയേഷൻ നേതാക്കളും പ്രവർത്തകരുമായിരുന്ന പെൻഷൻകാരുടെ ജില്ലാ കൺവെൻഷൻ കണ്ണൂരിലെ കോടിയേരി ബാലകൃഷ്ണൻ സ്മാരക ഹാളിൽ നടന്നു.
       സി.രവീന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടി സംഘടനയുടെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.വി. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു സമരഭടന്മാരായിരുന്ന പി.വി.ചാത്തുക്കുട്ടി, രാജൻ പുതുശ്ശേരി കെ.പി. രാമകൃഷ്ണൻ, എന്നിവർ അനു ഭവങ്ങൾ പങ്കുവെച്ചു.ഉമേശൻ, എ.കെ. ഗീത എന്നിവർ ഗാനാലാപനം നടത്തി.

റിപ്പോർട്ടിനും വിശദമായ ചർച്ചകൾക്കും ശേഷം കൺവെൻഷൻ ഭാവി പ്രവർത്തനങ്ങൾക്ക് രൂപം നൽകി. കൺവീനർ കെ. രത്നാകരൻ സ്വാഗതവും പി.വി. ധനഞ്ജയൻ നന്ദിയും പറഞ്ഞു.
ഭാരവാഹികളായി സി.രവീന്ദ്രൻ (പ്രസി:), എ.കെ. ഗീത (വൈ: പ്ര), കെ.രത്നാകരൻ (സെക്രട്ടറി), രമണി (ജോ:സെക്ര), ഉമേശൻ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്