മയ്യിൽ വാർത്തകൾ മയ്യിൽ വാർത്തകൾ

പൊൻതിളക്കത്തിൽ മയ്യിൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി

പൊൻതിളക്കത്തിൽ മയ്യിൽ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനി

മയ്യിൽ: ഉയർന്ന വിജയം കരസ്ഥമാക്കണമെന്ന ലക്ഷ്യത്തോടെയുള്ള പഠനത്തിൽ മയ്യിൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയായ മയ്യിൽ പൊയ്യൂരിലെ നിർമാല്യത്തിൽ ഇ കെ ഗോപികയ്ക്ക് 1200 ൽ 1200 മാർക്ക് നേടി മിന്നുന്ന വിജയത്തിളക്കം. 
ഒഴിവു സമയങ്ങളിലും പഠനം നടത്തിയും അധ്യാപകരുടെ പിന്തുണയുമാണ് വിജയത്തിനു പിന്നിലെന്ന് ഗോപികയുടെ അച്ഛൻ പറഞ്ഞു. ട്രഷറി ഓഫീസിലെ ജൂനിയർ സൂപ്രണ്ടാണ് അച്ഛൻ ടി മുരളീധരൻ, അമ്മ ഈ കെ മിനി പറശ്ശിനിക്കടവ് യുപി സ്കൂളിലെ അധ്യാപികയാണ്. കൊച്ചിയിലെ കുഫോസിൽ നാലാം സെമസ്റ്റർ വിദ്യാർഥിയാണ് സഹോദരൻ അശ്വന്ത്  കൃഷ്ണ. വിദ്യാലയത്തിലെ ഏതുകാര്യത്തിനും മുൻനിരയിൽ നിൽക്കുന്ന വിദ്യാർത്ഥിനിയാണ് ഗോപിക എന്ന് പ്രിൻസിപ്പൽ എംകെ അനൂപ് കുമാർ പറഞ്ഞു. 
1200 ൽ 1200 മാർക്ക് നേടിയ ഇ.കെ.ഗോപികയെ ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ കൂടിയായ പ്രിൻസിപ്പൽ എം.കെ. അനൂപ് കുമാറും പി.ടി.എ പ്രസിഡണ്ട് സി. പത്മനാഭനും നേരിട്ട് അനുമോദനമറിയിച്ചു

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്