കൊളച്ചേരി : കഴിഞ്ഞ ദിവസം നിര്യാതനായ പ്രവാസി ലീഗ് തളിപ്പറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ടും, കമ്പിൽ മാപ്പിള ഹയർ സെക്കണ്ടറി സ്കൂൾ പി.ടി.എ പ്രസിഡണ്ടുമായ എം കെ മൊയ്തു ഹാജിയുടെ അനുസ്മരണം ഇന്ന് വെള്ളിയാഴ്ച്ച വൈകുന്നേരം 7 മണിക്ക് പന്ന്യങ്കണ്ടി ശിഹാബ് തങ്ങൾ സ്മാരക സൗധത്തിൽ നടക്കും.
കൊളച്ചേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ചടങ്ങ് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അഡ്വ: അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്യും.
തുടർന്ന് എം.കെ മൊയ്തു ഹാജിയുടെ കൂടെ വിവിധ മേഖലകളിൽ പ്രവർത്തിച്ച പ്രമുഖർ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിക്കും.
Post a Comment