ബിന്ദു സജിത്കുമാറിൻ്റെ അനുസ്മരണം നടത്തി

കണ്ണൂർ: ഗായികയും അധ്യാപികയും അവതാരികയുമായ ബിന്ദു സജിത്കുമാറിനെ സംസ്കാര ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം ഗായകൻ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ കെ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജി. വിശാഖൻ മുഖ്യപ്രഭാഷണം നടത്തി. എച്ച്. വിൽഫ്രഡ്, ജിമ്മി കിടങ്ങറ, വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട്, കൃഷ്ണകുമാർ മാങ്കൊമ്പ്, സതീശൻ ചെസിലോട്, ഹരിദാസ് ചെറുകുന്ന്, ആർട്ടിസ്റ്റ് ശശികല, ഷീബ ചിമ്മിണിയൻ, ടി.കെ. സരസമ്മ എന്നിവർ പ്രസംഗിച്ചു.  

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്