![]() |
കഥാകൃത്ത് രമേശൻ കൊല്ലോൻ രചിച്ച കഥാസമാഹാരം "ടോർട്ടി" പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ, ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി സി. അനിൽകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്യുന്നു |
കണ്ണൂർ: കഥാകൃത്തും പാരലൽ കോളേജ് അദ്ധ്യാപകനുമായ രമേശൻ കൊല്ലോൻ രചിച്ച കഥാസമാഹാരം "ടോർട്ടി" പ്രകാശനം ചെയ്തു. പ്രഭാഷകൻ കെ.എൻ.രാധാകൃഷ്ണൻ പുസ്തകം ചേമ്പർ ഓഫ് കോമേഴ്സ് സെക്രട്ടറി സി. അനിൽകുമാറിന് നൽകിക്കൊണ്ട് പ്രകാശനം ചെയ്തു. രാജേഷ് പാലങ്ങാട്ട് അധ്യക്ഷത വഹിച്ചു. ടി.കെ.രാജീവൻ, യു.നാരായണൻ, എൻ.വി. പ്രസാദ്, ബാബു ഹരിദാസ്, വി.പി. നവാസ്, വി.ജി.ബിജു, കെ. രമേശൻ, സി നൗഫൽ,രമേശൻ കൊല്ലോൻ എന്നിവർ പ്രസംഗിച്ചു.
Post a Comment