കണ്ണാടിപറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു ഉന്നത വിജയികളെ അനുമോദിച്ചു

പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർ അധ്യാപകരോടൊപ്പം
കണ്ണാടിപ്പറമ്പ് : പ്ലസ് ടു പരീക്ഷയിൽ കണ്ണാടിപറമ്പ് ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും മഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും അഞ്ച് വിഷയങ്ങളിൽ എ പ്ലസ് നേടിയവരേയും സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ അനുമോദിച്ചു. പി.ടി.എ പ്രസിഡണ്ട് സി.എൻ അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. സ്കൂളിലെ ഏക സയൻസ് ബാച്ചിൽ നിന്നും 29 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും 6 പേർ 5 വിഷയങ്ങളിലും എ പ്ലസ് നേടി ചരിത്രം സൃഷ്ടിച്ചു. പ്രിൻസിപ്പൽ സാവിത്രി ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ പി.കെ രാജേഷ്, ഹാഷിം കാട്ടാമ്പള്ളി, എ രമേശൻ, ബിന്ദു മാർഗരറ്റ്, ദീപ്തി സി. കെ ആശംസകൾ നേർന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്