ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി; എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ച് യാത്രക്കാരെ സുരക്ഷിതരാക്കി

ഡല്‍ഹിയില്‍ നിന്ന് വാരാണസിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി. രാവിലെ അഞ്ച് മണിയോടെയാണ് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് മുഴുവല്‍ യാത്രക്കാരെയും എമര്‍ജന്‍സി വാതിലിലൂടെ പുറത്തെത്തിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും വിമാനം പരിശോധിച്ച് വരികയാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് അറിയിച്ചു. ഇന്ന് രാവിലെ 5.35 നാണ് വിമാനം പുറപ്പെടേണ്ടിയിരുന്നത്. അന്വേഷണത്തിനായി വിമാനം ഐസലേഷന്‍ ബേയിലേക്ക് മാറ്റിയിരിക്കുകയാണ്. വ്യോമയാന സുരക്ഷ ഉദ്യോഗസ്ഥരും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്