സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു അന്തരിച്ചു

മോറാഴ : സിപിഐ എം മോറാഴ ലോക്കൽ കമ്മിറ്റിയംഗം വെള്ളിക്കീലിലെ എ വി ബാബു (50) അന്തരിച്ചു. 
മോറാഴ കല്യാശേരി സർവ്വീസ് സഹകരണ ബാങ്ക്  യോഗശാല ബ്രാഞ്ച് മാനേജരാണ്. തളിപ്പറമ്പ് നഗരസഭ മുൻ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാനാണ്. കർഷക തൊഴിലാളി യൂണിയൻ മോറാഴ വില്ലേജ് പ്രസിഡൻ്റും കൈരളി വായനശാല പ്രസിഡൻ്റ്, മത്സ്യത്തൊഴിലാളി യൂണിയൻ തളിപ്പറമ്പ് ഏരിയ പ്രസിഡൻ്റ്,   മോറാഴ ബാങ്ക്  കെ സി ഇ യു  യൂണിറ്റ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു. ഡിവൈഎഫ് ഐ മുൻ ജില്ലാ കമ്മിറ്റിയംഗവും തളിപ്പറമ്പ് ബ്ലോക്ക് പ്രസിഡൻ്റുമായിരുന്നു. പരേതനായ കൃഷ്ണൻ നമ്പ്യാരുടെയും ജാനകിയുടെയും മകനാണ്.
ഭാര്യ: ടി സജിത (സെക്രട്ടറി ചെത്ത് തൊഴിലാളി ക്ഷേമ സഹകരണ സംഘം തളിപ്പറമ്പ്).
മകൻ: ആഗത് ( വിദ്യാർഥി).
സഹോദരങ്ങൾ: മുരളീധരൻ, തങ്കമണി, പ്രേമവല്ലി. 
രാവിലെ ഒൻപത് മുതൽ 11 വരെ മോറാഴ ലോക്കൽ കമ്മിറ്റി ഓഫീസിലും 11 മുതൽ പകൽ രണ്ടു വരെ വെള്ളിക്കൽ കൈരളി വായനശാലയിലും പൊതുദർശ നത്തിന് വെക്കും. 
സംസ്കാരം ബുധനാഴ്ച പകൽ 3 ന് ധർമശാല ശാന്തിതീരം ശ്മശാനത്തിൽ.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്