കണ്ണൂർ തെക്കി ബസാറിലെ ഫാർമസിയിൽ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ തെക്കി ബസാറിലെ കണ്ണൂർ ഫാർമസിയിൽ കവർച്ച നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കൊല്ലം കോട്ടാത്തല സ്വദേശി അഭിലാഷ് എന്ന രാജേഷ്, ബംഗാൾ സ്വദേശി ശ്യാമുൽ റോയ് എന്നിവരാണ് അറസ്റ്റിലായത്. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ കെ സി സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ എസ് ഐ വി വി രാഗേഷാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം ഫാർമസിയുടെ ഷട്ടറിൻ്റെ പൂട്ട് പൊളിച്ച് അകത്തുകടന്ന പ്രതികൾ 29000 രൂപയും ഫോണുമാണ് കവർന്നത് . ഇരുവരും നിരവധി കേസുകളിലെ പ്രതികൾ കൂടിയാണ്.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്