മഹാരാഷ്ട്രയിൽ നിന്നും ഒഡീഷയിലെ സ്വന്തം ഗ്രാമത്തിലേക്ക് 1700 കി.മീ ദൂരം കോവിഡ് ലോക്ക്ഡൗണിന്റെ അനിശ്ചിതത്വത്തിലകപ്പെട്ട അതിഥി തൊഴിലാളി മഹേഷ് നടത്തിയ സൈക്കിൾ യാത്ര നമ്മൾ കാണാത്ത ഇന്ത്യൻ ഗ്രാമങ്ങളുടെ യഥാർഥ മുഖം ഒപ്പിയെടുക്കാൻ നടത്തിയ ശ്രമത്തോടൊപ്പം ചക്രം പോലെ തിരിഞ്ഞു തീരുന്ന ജീവിതത്തിൽ തുടങ്ങിയേടത്തു നിന്നും എവിടെയുമെത്തിച്ചേരാൻ സാധിക്കുന്നില്ലെന്ന നിസ്സഹായാവസ്ഥയുടേത് കൂടിയാണെന്ന് സംവിധായകൻ സുഹെൽ ബാനർജി.
മയ്യിൽ ചേതന ഫിലിം ആൻഡ് കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച സൈക്കിൾ മഹേഷ് ഡോക്യുമെന്ററി പ്രദർശനത്തിന് ശേഷം നടന്ന മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മയ്യിൽ വ്യാപാരഭവനിൽ വെച്ചു നടന്ന മുഖാമുഖത്തിൽ ദീപു പ്രദീപ്, ഡോക്ടർ ഡി സുരേന്ദ്രനാഥ്, ഉമ്മർ ചാവശ്ശേരി, വി വി.ശ്രീനിവാസൻ വിജയൻ കൂടാളി, ഗംഗാധരൻ മലപ്പട്ടം, കെ.ബാലകൃഷ്ണൻ, ശശി ചോറോൻ, മുരളീധരൻ കരിവെള്ളൂർ, സതീശൻ തോപ്രത്ത്, വിനോദ്കുമാർ.കെ.പി, കെ.കെ.ഭാസ്കരൻ എന്നിവർ പങ്കെടുത്തു.
Post a Comment