ക്യാൻസർ രോഗം വന്ന് ശാരീരികവും മാനസികവുമായി തളർന്ന പാവപ്പെട്ട രോഗികളുടെ മനസ്സിൽ സ്നേഹത്തിന്റെയും സാന്ത്വനത്തിന്റെയും വെളിച്ചം പകർന്ന് നാറാത്ത് ആലിൻകീഴിലെ ശാമിലി നിവാസിൽ കൊയിലേരിയൻ മധുസൂദനന്റെയും തച്ചൻ
ശകുന്തളയുടെയും ഇളയ മകൻ തേജസ്സ്.
രോഗം വന്നവർക്ക് ചികിത്സയുടെ ഭാഗമായി കീമോ തെറാപ്പിയും റേഡിയേഷനും ചെയ്യുമ്പോൾ മുടി കൊഴിഞ്ഞു പോകുന്നു അങ്ങനെയുള്ളവർക്ക് വിഗ് നിർമ്മിക്കുന്നതിന് വേണ്ടിയാണ് മുടി കൊടുക്കുന്നത്. സാധാരണ ആൺകുട്ടികൾ ഫാഷൻ ആയിട്ടാണ് മുടി വളർത്താറ്. പക്ഷെ തേജസ്സിനെ പോലുള്ളവർ പരോപകാരത്തിന് ഉപയോഗിക്കുന്നു. മൂന്ന് വർഷത്തിലധികമായി തന്റെ കാത്ത് സൂക്ഷിച്ച് പരിപാലിച്ച് വളർത്തിയെടുത്ത മുടി ഇങ്ങനെയുള്ള ഒരു നല്ല കാര്യത്തിന് വേണ്ടി കൊടുത്ത നമ്മുടെ നാടിന്റെ അഭിമാനം തേജസ്സ് നാറാത്തിന് ഒരായിരം അഭിനന്ദനങൾ അറിയിക്കുന്നു.
Post a Comment