Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട സൈനികന് വീരമൃത്യു

ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട സൈനികന് വീരമൃത്യു

കോഴിക്കോട്: ഹിമാചൽ പ്രദേശിൽ ഡ്യൂട്ടിക്കിടെ അപകടത്തിൽപ്പെട്ട സൈനികൻ മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം കുന്നത്ത് മോട്ട വടക്കേ പറമ്പിൽ സ്വദേശിയായും ആർമി 426 ഇൻഡിപെൻഡന്‍റ് എൻജിനീയറിങ് കമ്പനിയിലെ സൈനികനുമായ ആദർശ് (26) ആണ് മരണപ്പെട്ടത്. ആദർശ് ഓടിച്ച വാഹനത്തിലേക്ക് വലിയ ഒരു പാറക്കല്ല് ഉരുണ്ട് വീഴുകയായിരുന്നു.

വെള്ളിയാഴ്‌ച ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പരിക്കേറ്റ ആദർശിനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ഏഴ് വർഷമായി ഇദ്ദേഹം സൈന്യത്തിൽ സേവനം അനുഷ്‌ഠിക്കാൻ തുടങ്ങിയിട്ട്.

കഴിഞ്ഞ നവംബറിലാണ് ഫാറൂഖ് സ്വദേശിനിയുമായി ആദർശിന്‍റെ വിവാഹം നടന്നത്. പിതാവ് വാൽപ്പറമ്പിൽ ജയരാജൻ, മാതാവ്: ബബിത, സഹോദരങ്ങൾ : അക്ഷയ് (ഇന്ത്യൻ ആർമി ലഖ്‌നൗ ഉത്തർപ്രദേശ് കാലിക്കറ്റ് ഡിഫൻസ് മെമ്പർ), അനന്തു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്