©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL©️ MAYYIL VARTHAKAL സ്‌കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

സ്‌കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് കണ്ണൂരിൽ പ്ലസ് ടു വിദ്യാർഥി മരിച്ചു

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂട്ടറിന് പിന്നിൽ ടിപ്പറിടിച്ച് പ്ലസ് ടു വിദ്യാർഥി മരിച്ചു. പാനൂർ കെ.കെ.വി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി ഫായിസ് ആണ് മരിച്ചത്. സ്കൂട്ടറിൽ യാത്ര ചെയ്ത മറ്റൊരു വിദ്യാർത്ഥിക്ക് ഗുരുതര പരിക്കുണ്ട്.

ഇന്നലെ വൈകിട്ട് 4 മണിയോടെയായിരുന്നു അപകടം. ഫായിസും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ടിപ്പർ ഇടിക്കുകയായിരുന്നു. അമിത വേഗത്തിലാണ് ടിപ്പർ എത്തിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ഇരുവരും റോഡിലേക്ക് തെറിച്ചു വീണു. നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ  എത്തിച്ചെങ്കിലും ഫായിസിന്റെ ജീവൻ രക്ഷിക്കാനായില്ല.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്