Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL വടക്കേക്കാവിലമ്മയെ തൊഴാൻ ഭക്തജനത്തിരക്ക്

വടക്കേക്കാവിലമ്മയെ തൊഴാൻ ഭക്തജനത്തിരക്ക്

 കണ്ണാടിപ്പറമ്പ്ധർമ്മശാസ്താവിന്റെ പിറന്നാളിൽ വടക്കേക്കാവിലമ്മയെ തൊഴാൻ ഭക്തജനത്തിരക്ക്.



കണ്ണാടിപ്പറമ്പ് : മിഥുന മാസത്തിലെ ഉത്രം നാളിൽ ധർമ്മശാസ്താവിന്റെ പിറന്നാളിൽ വടക്കേക്കാവിലമ്മയെ തൊഴാൻ ഭക്തജനത്തിരക്ക്.

തന്ത്രി കരുമാരത്തില്ലത്ത് വാസുദേവൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ ഗണപതി ഹോമം, ഉഷ: പൂജ, നവക പൂജ, നവകാഭിഷേകം, ഉച്ചപൂജ. തുടർന്ന് വടക്കേക്കാവ് രുധിരക്കാളി സന്നിധിയിൽ കലശപൂജ, കലശാഭിഷേകം എന്നിവ നടന്നു. കാനന മധ്യത്തിൽ രൗദ്രമൂർത്തിയായ രുധിരക്കാളിയുടെ പൂങ്കാവനത്തിൽ വർഷത്തിൽ ഒരു ദിവസം മാത്രമാണ് ഭക്തർക്ക് പ്രവേശനമുള്ളത്. ഭക്തജനങ്ങളുടെ നാമ മന്ത്ര ജപത്തോടെ വിശേഷാൽദേവി പൂജയും നടന്നു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്