എൽ എസ് എസ് പരീക്ഷയിലും കണ്ടക്കൈ സ്കൂളിന് ചരിത്ര വിജയം

ഇക്കഴിഞ്ഞ എൽ എസ് എസ് പരീക്ഷയിൽ കണ്ടക്കൈ എ എൽ പി സ്കൂൾ (കൊളാപ്പറമ്പ്) 8 പേർ ജേതാക്കളായി. 
വർഷങ്ങളായി ഉയർന്ന എൽ എസ് എസ് വിജയം നേടുന്ന സ്കൂളാണിത്. പരിശ്രമ ശാലികളായ വിദ്യാർത്ഥികളുടെയും മികച്ച അധ്യാപകരുടെയും അശ്രാന്ത പരിശ്രമ ഫലമാണിതെന്ന് രക്ഷിതാക്കൾ സാക്ഷ്യപ്പെടുത്തി. 
അൽമാഹിർ അറബിക് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ സബ്ജില്ലയിൽ ഒന്നാം സ്ഥാനം ജില്ലയിൽ രണ്ടാം സ്ഥാനം, അറബിക് കലോത്സവം ചാമ്പ്യൻഷിപ്പ്, ജനറൽ കലോത്സവം മൂന്നാം സ്ഥാനം, യുറീക്കാ വിജ്ഞാനോത്സവം മികച്ച വിദ്യാർത്ഥി,  ശാസ്ത്ര കായിക മേളകളിൽ മികച്ച വിജയം, നിരവധി ക്വിസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം തുടങ്ങി ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ നിരന്തരം മികവ് തെളിയിക്കുന്നു.
മുഴുവൻ വിദ്യാർത്ഥികളെയും അധ്യാപകരെയും എസ് ആർ ജി അഭിനന്ദിച്ചു.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്