Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKALⓂ️ CONTACT Ⓜ️ 9447817915Ⓜ️ 94497612255Ⓜ️ MAYYIL VARTHAKAL MAYYIL VARTHAKAL മയ്യിലിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ ജോലി നിഷേധിച്ചു, കൂലിയായി 6,660 രൂപ നൽകണം; ഓംബുഡ്സ്മാൻ

മയ്യിലിൽ തൊഴിലുറപ്പ് തൊഴിലാളിയുടെ ജോലി നിഷേധിച്ചു, കൂലിയായി 6,660 രൂപ നൽകണം; ഓംബുഡ്സ്മാൻ

മയ്യിൽ : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള തൊഴിൽ നിഷേധിച്ച സംഭവത്തിൽ തൊഴിലാളിക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കൂലി നൽകാൻ ഓംബുഡ്സ്മാൻ ഉത്തരവ്.
മയ്യിൽ കാവിൻ മൂലയിലെ കാപ്പാടൻ പ്രസന്ന കുമാരിക്ക് 20 ദിവസത്തെ കൂലിയായ 6,660 രൂപ നൽകാനാണ് കണ്ണൂർ ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.

കഴിഞ്ഞ ജനുവരി 11-ന് തൊഴിലുറപ്പ് പ്രവൃത്തിയുടെ മസ്റ്ററോളിൽ പ്രസന്ന കുമാരിയുടെ പേര് ഉൾപ്പെട്ടിട്ടില്ലെന്നും തുടർന്ന് ജോലി നിഷേധിച്ചു എന്നുമാണ് പരാതി.
ഇതുവഴി നഷ്ടപ്പെട്ട 20 ദിവസത്തെ തൊഴിൽ ദിനങ്ങൾ ഇനി നൽകാൻ ആകില്ലെന്ന് കണ്ടെത്തിയതോടെ കൂലിയും ഉത്സവ ബത്തയും ഉൾപ്പെടെ നഷ്ടപ്പെടാൻ ഇടയാക്കിയ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി എന്നിവരിൽ നിന്ന് പണം ഈടാക്കാൻ ഇരിക്കൂർ ബി പി ഒ മുഖേന പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.

0/Post a Comment/Comments

മയ്യിൽ വാർത്തകൾ വാട്സപ്പ്