കൊളച്ചേരിപ്പറമ്പ്: ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പന്ന്യങ്കണ്ടി, സൗദി വെൽഫയർ കമ്മിറ്റിയുടെ 3ാം മത് സോളാർ പദ്ധതി പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. 2-5-2024 വ്യാഴം മഗ്‌രിബ് നിസ്കാരത്തിന് ശേഷം കൊളച്ചേരിപ്പറമ്പ് ദാറുസ്സലാം ജുമാ മസ്ജിദിൽ വെച്ച് ബഹു : അബുൽ ഹസ്സൻ അലി ശദുലി അൽ ഖാസിമി (മഹല്ല് ഖത്തീബ് പന്ന്യങ്കണ്ടി) ഉസ്താദ് അഷ്‌റഫ് അൽ ഖാസിമി അവറുകളും ചേർന്ന് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു..
മഹല്ല് പ്രസിഡന്റ് ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.അബ്ദുൾ മജീദ്, മഹല്ല് ഉപദേശക സമിതി അംഗം പി.പി.സി.മുഹമ്മദ് കുഞ്ഞി, മഹല്ല് ജനറൽ സെക്രട്ടറി മമ്മു. പി, മഹല്ല് ഓഡിറ്റർ കാദർകുട്ടി. കെ.പി, ദാറുസ്സലാം മസ്ജിദ് സബ് കമ്മറ്റി പ്രസിഡന്റ് അശ്‌റഫ്.കെ.പി, ഇമാം മുനീർ ബാഖവി, സൗദി വെൽഫയർ കമ്മിറ്റി പ്രതിനിധി ബഷീർ.ടി.കെ.പി.(റിയാദ്), ഷുഹൈബ്.കെ.(യാമ്പു), സോളാർ കമ്പനി പ്രതിനിധി ജാസ്സിം എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
സൗദി വെൽഫെയർ കമ്മറ്റി ജനറൽ സെക്രട്ടറി മുക്താർ. പി.ടി.പി. സ്വാഗതവും,
Post a Comment